Spread the love

ആലപ്പുഴ ∙ ജില്ലാ കലക്ടറെ അടിയന്തരമായി മാറ്റി. പുതിയ കലക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കലക്ടർ ജോൺ വി.സാമുവലിനു പകരം ചുമതല നൽകിയിട്ടില്ല.

സിപിഐ അനുകൂല ജോയന്റ് കൗൺസിലുമായുള്ള ഭിന്നതയാണു മാറ്റത്തിനു കാരണമെന്നാണു സൂചന. ഇന്നലെ രാത്രിയാണ് പുതിയ കലക്ടറെ നിയമിച്ച ഉത്തരവ് ഇറങ്ങിയത്. അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിർദേശിച്ചിരുന്നു. രണ്ടു വർഷത്തിനിടെ ആലപ്പുഴയിൽ എത്തുന്ന ഏഴാമത്തെ കലക്ടറാണ് അലക്സ് വർഗീസ്.

Leave a Reply