Spread the love
ചരിത്രം കുറിച്ച് സിആര്‍പിഎഫ്, രണ്ട് വനിതകൾക്ക് ഐജി റാങ്ക്

ചരിത്രത്തില്‍ ആദ്യമായി വനിതാ ഓഫീസര്‍മാരെ ഐജി റാങ്കില്‍ നിയമിച്ച് സിആര്‍പിഎഫ്. ഒരു മലയാളി ഓഫീസറെ അടക്കം രണ്ട് വനിതകളെയാണ് ഐജി റാങ്കില്‍ നിയമിച്ചത്. ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ ധുണ്ടിയ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം. ദ്രുത കർമ്മ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിന് നിയമനം.നിലവിൽ ഡിഐജിയാണ് ആനി ഏബ്രഹാം.

Leave a Reply