
ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത് ഭർത്താവും പൊലീസുകാരനുമായ റെനീസ് , സിസിടിവി ക്യാമറയിലൂടെ തല്‍സമയം കണ്ടിരിക്കാമെന്ന് നിഗമനം. ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിന‍്റെ അന്വേഷണ വേളയിലാണ് നജ് ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചത് പൊലീസ് കണ്ടെത്തിയത്. ആത്മഹത്യ നടന്ന ദിവസം വൈകിട്ട് അഞ്ചിന് റെനീസിന്‍റെ കാമുകിയായ ഷഹാന റെനീസിന്‍റെ നിര്‍ദേദശപ്രകാരം ക്വാര്‍ട്ടേഴസിലെത്തിയിരുന്നു. തന്നെയും ഭാര്യ എന്ന നിലയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന നജ് ലയോട് ആവശ്യപ്പെട്ടു. ക്വാര്‍ട്ടേഴ്സില്‍ നടക്കുന്നതെല്ലാം റെനീസ് തത്സമയം കണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു ആത്മഹത്യ. ഈ സമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്.