Spread the love

അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921പുഴമുതല്‍ പുഴവരെയുടെ പൂജ ചടങ്ങുകള്‍ പ്രഖ്യാപിച്ചു. പൂജ, സ്വിച്ച്‌ ഓണ്‍, ഗാന സമര്‍പ്പണ ചടങ്ങുകളെല്ലാം ഒന്നിച്ചാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സ്വാമി ചിദാനന്ദപുരിയുടെ കാര്‍മിത്വത്തിലാണ് ചടങ്ങുകള്‍ നടക്കുകയെന്ന് അലി അക്ബര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിനുവേണ്ടി ഇതുവരെ ലഭിച്ച സഹകരണവും പിന്തുണയും ഇനിയും ഉണ്ടാകണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വലിയ താരനിരയും സാങ്കേതികപ്രവര്‍ത്തകരും തനിക്കൊപ്പം ഉണ്ടെന്ന് അലി അക്ബര്‍ പറയുന്നു. ക്രൗഡ് ഫണ്ടിംഗ് സഹായത്തോടെയാണ് അലി അക്ബര്‍ സംവിധാനം ചെയ്യുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആത്മ മിത്രമേ,
നാം സ്വപ്നം കണ്ട ഉദ്യമം സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്.1921പുഴമുതല്‍ പുഴവരെയുടെ പൂജ, സ്വിച്ച്‌ ഓണ്‍,ഗാന സമര്‍പ്പണം എന്നിവ ഫെബ്രുവരി രണ്ടാം തീയ്യതി പൂജനീയ സ്വാമി ചിദാനന്ദപുരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുകയാണ്. നിലവിലുള്ള പരിതസ്‌ഥിതിയില്‍ വിപുലമായ രീതിയില്‍ നടത്താന്‍ കഴിയില്ല എന്നറിയാമല്ലോ. ആയതിനാല്‍ താങ്കളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും സാധ്യമാവാത്തതിനാല്‍ ഈ ഉദ്യമത്തില്‍ ഇതുവരെ എനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നതോടൊപ്പം, പൂജാവേളയിലും തുടര്‍ന്നും മനസ്സും പ്രാര്‍ത്ഥനയും സഹായവും മമധര്‍മ്മയോടൊപ്പം ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു…
നിങ്ങള്‍ എന്നിലേല്‍പ്പിച്ച വിശ്വാസം പരിപൂര്‍ണ്ണതയിലേക്കെത്താന്‍ എന്നോടൊപ്പം ഒരു വലിയ നിര താരങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും തന്നെയുണ്ട്… നമുക്ക് ഇനിയും ഒരുപാട് ദൂരം മുന്‍പോട്ട് പോവേണ്ടതുണ്ട് കൂടെയുണ്ടാവണം.

Leave a Reply