Spread the love

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തിളക്കമാർന്ന നേട്ടം കൈവരിച്ച് മൂന്ന് വയസ് മാത്രം പ്രായമുള്ള ആലിയ ബിൻത് അഷ്റഫ് എന്ന കുഞ്ഞ്. ചങ്ങരംകുളം സ്വദേശികളായ അഷ്റഫ്, റാഷിദ ദമ്പതികളുടെ ഇളയ മകളാണ് ഈ മികച്ച നേട്ടം കൈവരിച്ചത്. മഹാത്മാഗാന്ധി, കൽപന ചൗള, എ.പി.ജെ അബ്ദുൽ കലാം തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ഫോട്ടോ തിരിച്ചറിയുന്നതിലും , സൗരയൂഥം, പ്രധാന സ്മാരകങ്ങൾ, പൊതു വിജ്ഞാനം തുടങ്ങിയവയിലും അറബിക് , ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ മാസങ്ങളും അക്കങ്ങളും അനായാസേന ഓർത്തു പറയാൻ സാധിക്കുന്നു എന്നതുമാണ് അഭിമാന നേട്ടത്തിലേക്ക് ആലിയയെ നയിച്ച ഘടകങ്ങൾ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് കൂടാതെ കലാം വേൾഡ് റെക്കോർഡ്സ് കൂടെ കരസ്ഥമാക്കിയിട്ടുള്ള ആലിയയുടെ കുടുംബം ദുബൈയിലാണ് താമസം

Leave a Reply