ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടെ ഒരു യുട്യൂബ് ചാനലിൽ കോകിലയുടെയും ബാലയുടെയും ഒരു ഫോട്ടോ പുറത്തുവന്നു. കോകില വളരെ കുട്ടിയായാണ് ഫോട്ടോയില്‍ ഉള്ളത്. ഇതിന് പിന്നാലെ വലിയ തോതിൽ വിമർശനങ്ങളും ബാല നേരിട്ടു. ആദ്യ ഭാര്യയായ അമൃതയും ഇതിൽ ഉണ്ട്. ‘മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകള്‍’ എന്ന പേരിലാണ് ചിത്രം പ്രചരിച്ചിരുന്നത്.
ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോ മോർഫിംഗ് ആണെന്നും സ്വത്തിന് വേണ്ടി ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യുന്ന കാര്യങ്ങളാണിതെന്നും ബാല ആരോപിച്ചു. സംഭവത്തിൽ സൈബർ സെല്ലിൽ താൻ പരാതി കൊടുത്തിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.
‘ പേഴ്സണൽ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. എന്റെ ഫോണിൽ എടുത്ത ഫോട്ടോസ്. പൊലീസിനെ വിളിച്ചിരുന്നു.ഇതെങ്ങനെ പുറത്തുവന്നെന്ന് ഇപ്പോഴാണ് മനസിലായത്. നാല് മാസം ഞാൻ ആശുപത്രിയിൽ ആയിരുന്നു. ആ നാല് മാസം എന്റെ ഫോൺ എവിടെയായിരുന്നു. ഞാനിപ്പോൾ മനസമാധാനമായി ജീവിച്ച് പോവുകയാണ്. കോകില എനിക്ക് ദൈവമാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നതിന് കാരണം എന്റെ ഭാര്യയാണ്.
ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നതിന് പിന്നില്‍ ആരോ ഉണ്ട്. എന്‍റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കോകിലയുടെ മനസ് വേദനിപ്പിക്കുന്നത് ശരിയല്ലാ.ട്രൂ ലൗ ആണ് ഞങ്ങളുടേത്. കോകില കരഞ്ഞാല്‍ ഞാനും കരയും അതാണ് ഞങ്ങളെ ലക്ഷ്യം വയ്‌ക്കുന്നവരുടെ ലക്ഷ്യം.
എങ്ങനെ ഈ ഫോട്ടോകൾ പുറത്തുവന്നു. ആ ഫോട്ടോയിൽ മോർഫിംഗ് എങ്ങനെ ചെയ്തു. അത്രയും മോർഫിങ്ങും കള്ളത്തരവും ചെയ്ത്, കരുതിക്കൂട്ടി ചെയ്യുവാണെങ്കിൽ അത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ. പിന്നെ ഞാനും ഫോട്ടോ ഇടും. കേരളം ഞെട്ടിപ്പോകുന്ന ഫോട്ടോ ഇതല്ല. വേറെയുണ്ട്‘ – ബാല പറയുന്നു.