Spread the love

റീ റിലീസുകളിൽ അത്ര രാശിയുള്ള നടനല്ല മമ്മൂട്ടിയെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവേയുള്ള സംസാരം. കാരണം മമ്മൂട്ടിയുടേതായി ഇതുവരെ തിയറ്ററുകളിലെത്തിയ റീ റിലീസ് ചിത്രങ്ങളെല്ലാം പരാജയമായി മാറിയിരുന്നു. വല്യേട്ടൻ, സാമ്രാജ്യം ഏറ്റവുമൊടുവിൽ അമരം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി മുൻപ് റീ റിലീസിനെത്തിയ ചിത്രങ്ങൾ. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് കൂടി വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്.

ഷാഫി ഒരുക്കിയ മായാവി ആണ് വീണ്ടും റീ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ നിർമാതാക്കളായ വൈശാഖ സിനിമയാണ് ഈ വാർത്ത പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. എന്നാൽ മായാവി തിയറ്ററുകളിൽ ഒരു ഓളം സൃഷ്ടിക്കുമെന്നാണ് ആരാധകരും സിനിമാ പ്രേക്ഷകരും പറയുന്നത്.

നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങൾ ഏറ്റുവാങ്ങിയ പരാജയത്തിന് മായാവി മറുപടി നൽകുമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഷാഫി ഒരുക്കിയ സിനിമയുടെ തിരക്കഥ ഒരുക്കിയത് റാഫി മെക്കാർട്ടിൻ ആയിരുന്നു. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു.

Leave a Reply