സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്കെല്ലാം സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം.
അനുമതി ഡിസംബർ 4 ശനിയാഴ്ച പുലർച്ചെ ഒരു മണി മുതലായിരിക്കും പ്രാബല്യത്തിൽ വരിക. അതേ സമയം ഇങ്ങനെ വരുന്നവർക്ക് സൗദിയിൽ 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ബാധകമാകും.
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത നിരവധി പേർ നിലവിൽ നാട്ടിലുണ്ടെന്നതിനാൽ പുതിയ നിയമം അവർക്ക് വലിയ ആശ്വാസമാകും.
കഴിഞ്ഞ ദിവസം സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും ഡിസംബർ 1 മുതൽ 5 ദിവസത്തെ ക്വാറൻ്റീൻ നിബന്ധനയോടെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി പ്രഖ്യാപനം വന്നിരുന്നു.