കാക്കനാട്ടെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിന്നാലെ സംഭവത്തിൽ, വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിയില്ലെന്ന് വ്യക്തമാക്കി യുവതി. തനിക്ക് നേരെയുണ്ടായ അതിക്രമം വെളിപ്പെടുത്തിയതിന് പിന്നാലെ തന്റെ വിവരങ്ങൾ അറിയാനായി നിരവധി പേരാണ് വിളിച്ചതെന്നും ഈ വിഷയത്തില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് മാതാപിതാക്കളോടൊപ്പമെത്തിയാണ് യുവതി പോലീസിനെ അറിയിച്ചത്.
ടാറ്റൂ ആർട്ടിസ്റ്റ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്പുണ്ടായ ഈ ദുരനുഭവം താൻ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി യുവതികള്‍ സമാന സാഹചര്യത്തില്‍ പീഡനത്തിന് ഇരയായ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരുന്നു.പീഡന ആരോപണങ്ങൾക്ക് പുറമെ ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസന്‍സ് സംബന്ധിച്ചുള്ള കാര്യത്തിലും പലയിടത്തും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്രീയ രീതിയിലല്ല ഇവയുടെ പ്രവർത്തനമെന്നും ആരോപണമുണ്ട്.