കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.
ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോ വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടിയുമായി എത്തിയ വേണു തനിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നത് എന്നും മോശം കമന്റ് ഇടുന്നവർ ആരും തങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല എന്നും രേണു ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ ബോഡി ഷേമിങ്ങും അധിക്ഷേപ കമന്റുകളുമായി എത്തിയ ചിലർക്കുള്ള മറുപടിയായി രേണു സോഷ്യൽ മീഡിയയിൽ കുറിച്ച് വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് എന്നും സ്നേഹവും നന്ദിയും. നെഗറ്റീവ് കമന്‍സ് എനിക്ക് വീണ്ടും വീണ്ടും ഉയര്‍ന്നു പറക്കാന്‍ ഉള്ള പ്രചോദനം ആണ്. എന്‍റെ മസ് ഒരു തുള്ളി പോലും ഇടിഞ്ഞു ഡൗണ്‍ ആകില്ല. അതൊക്കെ നിങ്ങളുടെ വെറും തോന്നല്‍ മാത്രം. ഇത് അപാര തൊലിക്കട്ടിയാ മക്കളെ. നീയൊക്കെ എന്തൊക്കെ പറഞ്ഞാലും എന്‍റെ പേരില്‍ സുധി കാണും. മരണം വരെ’- എന്നാണ് രേണു സുധി കുറിച്ചത്.