‘ഹോം’ സിനിമയ്ക്കു പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ”ഇന്ദ്രന്‍സേട്ടാ, ഞാന്‍ ആറ് ജോലി ചെയ്തിട്ടും, ഉഴപ്പന്‍ ആണെന്നാണ് അന്ന് അവര് പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന്‍ ആയതു കൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാന്‍ ‘ഗുരു’ സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരു പക്ഷെ കണ്ണ് തുറന്നാല്ലോലെ’ അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു. ഫേസ്ബുക്കിലൂടെ പരിഹസിച്ചെങ്കിലും കുറച്ചു സമയത്തിന് ശേഷം അൽഫോൻസ് പുത്രൻ ആ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.