സില്‍വര്‍ലൈനില്‍ ബദല്‍ സംവാദം മെയ് നാലിന്. ജനകീയ പ്രതിരോധ സമിതി ആണ് മെയ് നാലിന് സംവാദം ഒരുക്കിയിരിക്കുന്നത്. അലോക് വർമ്മയും ജോസഫ് സി മാത്യുവും ശ്രീധർ രാധാകൃഷ്ണനും ആര്‍വിജി മേനോനും സംവാദത്തില്‍ പങ്കെടുക്കും. സംവാദത്തിലേക്ക് മുഖ്യമന്ത്രിയേയും കെ റെയില്‍ അധികൃതരേയും ക്ഷണിക്കും. നാളെ നടക്കുന്ന സംവാദത്തില്‍ എതിർക്കുന്നവരിൽ ആർവിജി മേനോനെ മാത്രം നിലനിർത്തി അനുകൂലിക്കുന്ന മൂന്ന് പേരെയും ഉൾക്കൊള്ളിച്ചാണ് ആലോചനയിൽ ഉള്ളത്. ഇനി പുതിയ അതിഥികളെ ചർച്ചയിലേക്ക് ക്ഷണിക്കാൻ സമയം കുറവായതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.