തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്.ലോക്ക് ഡൈൺ കാലം വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താരം
അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായെത്തിയിരിക്കുകയാണ് താരം.താനും സഹോദരനും ഇപ്പോൾ പപ്പയെ കൂടുതൽ മനസിലാകുന്നുണ്ടെന്നും ജീവിതപ്പാത മുറിച്ചു കടക്കുമ്പോൾ നിങ്ങളെ തിരിച്ചറിയാനുള്ള മാർഗദർശനം നൽകി കൂടെയുണ്ടാകാണാമെന്നുമാണ് അമല അച്ഛനോട് പറയുന്നത്.എവിടെയായിരുന്നാലും,ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയിരിക്കാനും താരം കുറിക്കുന്നുണ്ട്.അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള പഴയ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.ഈ വർഷം ജനുവരിയിലാണ് അമല പോളിന്റെ അച്ഛൻ പോൾ വർഗീസ് അന്തരിച്ചത്.
കുറിപ്പിങ്ങനെ,പപ്പ,ഞാനും ജിത്തും ഇന്നത്തെപ്പോലെ ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല.പപ്പയുടെ ജന്മദിനത്തിൽ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്.ഒന്ന് നിങ്ങൾ എവിടെയായിരുന്നാലും,ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ഞാനും അമ്മയും ജിത്തുവും ആശംസിക്കുന്നു.രണ്ടാമത്തെ ആഗ്രഹം ഞങ്ങളുടെ ജീവിതപ്പാത മുറിച്ചു കടക്കുമ്പോൾ നിങ്ങളെ തിരിച്ചറിയാനുള്ള മാർഗദർശനം തരണേയെന്നാണ്.എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു.പപ്പയില്ലാതെ നമ്മുടേത് ഒരു പൂർണ കുടുംബമാകില്ല.മിസ് ചെയ്യുന്നു.ജന്മദിന ആശംസകൾ പപ്പ.