Spread the love

പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രം അമരൻ റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. രാജ്കുമാർ പെരിയ സ്വാമിയുടെ സംവിധാനത്തിൽ മേജർ മുകുന്ദിന്റെ വേഷത്തിൽ ശിവ കാർത്തികേയൻ എത്തിയ ചിത്രം
ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ്. മുന്നൂറ്‌ കോടിക്ക് മുകളിൽ കളക്ട് ചെയ്ത ശിവകാർത്തികേയന്റെ കരിയർ ബെസ്റ്റ് കളക്ഷൻ കൂടിയാണിത്. നിലവില്‍ ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ് അമരൻ. സായ് പല്ലവി ആയിരുന്നു അമരനിലെ നായികാ വേഷം കൈകാര്യം ചെയ്തത്.

2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം. ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്. ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷക സ്വീകാര്യത നേടിയും കഴിഞ്ഞു. ഛായാഗ്രഹണം നിര്‍വഹിച്ചത് നവാഗതനായ സി എച്ച് സായി ആണ്. എഡിറ്റിംഗ് ആർ കലൈവാനൻ. റെഡ് ജൈന്‍റ് മൂവീസാണ് ചിത്രത്തിന്‍റെ വിതരണം നിര്‍വഹിക്കുന്നത്.

Leave a Reply