
അമർനാഥിലെ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം കരസേനയും ദുരന്തനിവാരണ അതോറിറ്റിയും പോലീസും രക്ഷാപ്രവർത്തനം തുടരുന്നു. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. പ്രളയത്തിൽ ഇതുവരെ 15 പേരാണ് മരിച്ചത്. 48 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളും ആറ് പുരുഷന്മാരുമാണ്. ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. നിലവില്‍ പ്രദേശത്തേക്ക് കാല്‍നട യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ക്ഷേത്രത്തില്‍ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.