Spread the love
ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

രാജ്യത്തെ എഡ്ടെക് പ്ലാറ്റ്ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോൺ കമ്പനി. 2023 ഓഗസ്റ്റ് മുതൽ കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കില്ല.ഇപ്പോഴത്തെ അക്കാദമിക് ബാച്ചിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മുഴുവൻ പണവും തിരിച്ച് നൽകുമെന്നും കമ്പനി വ്യക്തമാക്കി. നിലവിലെ ഉപഭോക്താക്കളുടെ താത്പര്യം കൂടി സംരക്ഷിക്കാനുറച്ച് ഘട്ടംഘട്ടമായാവും കമ്പനി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുക. 2024 ഒക്ടോബർ വരെ സ്റ്റഡി മെറ്റീരിയലുകൾ ഓൺലൈനായി ഉപഭോക്താക്കൾക്ക് കിട്ടും. എന്നാൽ ഇതിന് തുക ഈടാക്കില്ലെന്നും മുഴുവൻ ഫീസും തിരികെ നൽകുമെന്നും ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply