Spread the love

രാജ്യത്തെ അതിരൂക്ഷ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്പെഷ്യൽ ഓഫർ വില്പനങ്ങൾ വേണ്ടെന്നുവച്ച് ആമസോൺ. കോവിഡ് മൂലം രാജ്യം വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ ഓവർ വിൽപ്പനങ്ങളല്ല ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തലിനാണ് പ്രധാന്യം എന്നും ആമസോൺ വക്താവ് പറഞ്ഞു.
കോവിഡ് സാഹചര്യം ചര്യം കണക്കിലെടുത്ത് ഇന്ത്യയിലും കാനഡയിലും ആമസോൺ ഡോട്ട് കോമിലെ പ്രൈം ഡെ സെയിൽ നിർത്തിവച്ചതായി കമ്പനി വ്യാഴാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഇത് യു എസിലെ പ്രൈം ഡേയെ ബാധിക്കുന്നതല്ല.

രാജ്യത്തെ അതിരൂക്ഷ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്പെഷ്യൽ ഓഫർ വില്പനങ്ങൾ വേണ്ടെന്നുവച്ച് ആമസോൺ


ഇന്ത്യ,കാനഡ മുതലായ രാജ്യങ്ങളിലെ വർധിച്ച കോവിഡ് കണക്കുകളും അതോടൊപ്പം തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കേണ്ടതിനാലുമാണ് 2021 പ്രൈം ഡേ വില്പന മാറ്റിവയ്ക്കാൻ തീരുമാനം കൈക്കൊണ്ടത്.


ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് കാനഡയിൽ വാക്സിൻ സ്വീകരിച്ചത്. അതേസമയം ഇന്ത്യയിൽ
വർദ്ധിച്ച കോവിഡ്,കണക്കുകളും മരണവും,മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത കുറവാണ് ഇന്ത്യ നേരിടുന്ന പ്രധാന വില പ്രതിസന്ധി.കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം

ആമസോണിന് ലോകമെമ്പാടുമുള്ള വാർഷിക വിൽപ്പന മാറ്റി വയ്ക്കേണ്ടതായി വന്നിരുന്നു ഡെലിവറി ഡിസ്കൗണ്ട്, വീഡിയോ സ്ക്രീനിങ് മുതലായ സേവനങ്ങൾക്കും പുതിയ പ്രൈം വരിക്കാരെ ആകർഷിക്കുന്നതിനും,
നിലനിർത്തുന്നതിനുമായുള്ള ഒരു മാർഗമാണ് പ്രൈം ഡേ സെയിലുകൾ.

Leave a Reply