Spread the love
25,999 രൂപയ്ക്ക് ബക്കറ്റ് വിൽക്കാൻ ആമസോൺ

ഒരു പ്ലാസ്റ്റിക്ക് ബക്കറ്റ് വാങ്ങാമെന്ന് കരുതി ഒരു ഉപയോക്താവ് പ്രമുഖ ഓൺലൈൻ സൈറ്റ് ആയ ആമസോണിൽ തിരഞ്ഞപ്പോൾ, ബക്കറ്റിന്റെ വില കണ്ട് ഞെട്ടി. എന്താ കാരണം എന്നല്ലേ.. ഒരു സാധാരണ പ്ലാസ്റ്റിക്ക് ബക്കറ്റിന്റെ വില 25,999 രൂപ. അതും 28 ശതമാനം കിഴിവിന് ശേഷം. ബക്കറ്റിന്റെ യഥാർത്ഥ വില 35,900 രൂപയാണ്. ആമസോണിൽ ഈ ബക്കറ്റിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “പ്ലാസ്റ്റിക് ബക്കറ്റ് ഫോർ ഹോം ആൻഡ് ബാത്ത്റൂം സെറ്റ് ഓഫ് 1” എന്നാണ് ബക്കറ്റിനു നൽകിയിരിക്കുന്ന വിവരണം. സാധാരണ ബക്കറ്റ് എന്നതിൽ കവിഞ്ഞ് യാതൊരു പ്രത്യേകതയും ഈ ബക്കറ്റിനില്ല. വിവേക് രാജു എന്ന വ്യക്തിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ബക്കറ്റ് വാങ്ങുന്നതിനായി ഇ എം ഐ സൗകര്യം ആമസോൺ നൽകിയിട്ടുണ്ട് എന്നത് സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരിക്ക് വഴി വെച്ചിട്ടുണ്ട്.

Leave a Reply