Spread the love

കഴിഞ്ഞ ദിവസമായിരുന്നു ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ വാർഷികാഘോഷം. ഷാരൂഖ് ഖാനും സെയ്ഫ് അലിഖാനും, കരീന കപൂറും, ഐശ്വര്യ റായിയുമടക്കമുള്ള വൻ താരനിരതന്നെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവരുടെയൊക്കെ മക്കൾ ഇവിടെയാണ് പഠിക്കുന്നത്.

ഇതേ സ്‌കൂളിലാണ് നടൻ പൃഥ്വിരാജിന്റെ മകൾ അലംകൃതയും പഠിക്കുന്നത്. വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും എത്തിയിരുന്നു. സെയ്ഫും കരീനയും ഇരിക്കുന്നതിന്റെ പിറകിലാണ് പൃഥ്വിയും സുപ്രിയയും ഇരുന്നത്.

പൃഥ്വിരാജും സുപ്രിയയും പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിന്റെ വീഡിയോയും സെയ്ഫ് അലിഖാന്റെ പിറകിൽ ഇരിക്കുന്ന വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ധീരുഭായ് അംബാനി ഇന്റർനാഷണൽ പുറത്തുവിട്ട വീഡിയോയിലും ഇരുവരെയും കാണാം.

Leave a Reply