സിനിമ സീരിയൽ താരം നടൻ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കാറിൽ കണ്ടെത്തിത്. കയ്യിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. തൃശൂർ വടക്കും നാഥ ക്ഷേത്രത്തിന് സമീപത്ത് കനാലിലേക്ക് ചരിഞ്ഞുനിൽക്കുന്ന നിലയിലായിരുന്നു കാർ. ഇത് ശ്രദ്ധയിൽപ്പെട്ട് സംശയം തോന്നി നാട്ടുകാർ വന്നുനോക്കിയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ താരത്തെ കണ്ടത്.
രക്ഷിക്കാനെത്തിയ നാട്ടുകാരോട് ‘എനിക്ക് മരിക്കണം എന്നാണ് ആദിത്യൻ പറഞ്ഞത്. നാട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടനെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ തൃശൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ആദിത്യൻ. ആദിത്യനും നടിയും ഭാര്യയുമായ അമ്പിളി ദേവിയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഇത്രയും അഭിനയിക്കുന്ന നടന് ഓസ്‌കാർ അവാർഡ് കൊടുക്കണമെന്ന് അമ്പിളി ദേവിയുടെ അമ്മ പറയുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടി അനുജോസഫിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു നടിയുടെ അമ്മയുടെ പ്രതികരണം.