സയൻസ് ഫിക്ഷൻ സിനിമകളിൽനിന്ന് മനുഷ്യന്റെയും യന്ത്രത്തിന്റെയും ശക്തി ഉൾക്കൊള്ളുന്ന അമാനുഷികർ എന്ന സങ്കല്പം ഏവർക്കും പരിചിതമാണ്. എന്നാൽ ഇത് സിനിമകളിലെ സങ്കൽപ്പത്തിൽ ഒതുങ്ങാതെ യഥാർത്ഥ ലോകത്തേക്ക് എത്താൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ട്.
അമാനുഷികൻ അടുത്ത പതിറ്റാണ്ടിൽ സംഭവിക്കുമെന്നാണ് അമേരിക്കൻ ബഹിരാകാശ സേനയുടെ മുഖ്യ ശാസ്ത്രജ്ഞൻ ഡോക്ടർ ജോയൽ പറയുന്നത്. ഈ മാറ്റം അമേരിക്കൻ പ്രതിരോധ സേനയ്ക്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ ശേഷികൾ ഉൾപ്പെടുത്തി അമാനുഷിക കഴിവുകളുള്ള മനുഷ്യരെ സൃഷ്ടിക്കാനാകും എന്ന് ഡോക്ടർ ജോയൽ പ്രതീക്ഷിക്കുന്നു. മനുഷ്യ വൈഭവവും, യന്ത്രങ്ങളുടെ ശക്തിയും,വേഗവും, കാര്യക്ഷമതയും ഉൾപ്പെടുത്തി ആയിരിക്കും അതിമാനുഷികരെ സൃഷ്ടിക്കുക.

അമേരിക്കൻ സേന അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യ-യന്ത്ര സങ്കല്പം,
സാധ്യതകളെ അസാധാരണ വേഗത്തിൽ കണ്ടെത്തുകയും തുടർന്ന് അതിലെ ധാർമികവും, നൈതികവും ആയ കാര്യങ്ങൾ മനസ്സിലാക്കി അന്തിമ തീരുമാനമെടുക്കാൻ സാധിക്കുന്ന രീതിയിലുള്ളവ ആകുമെന്ന് ശാസ്ത്രജ്ഞൻ പറയുന്നു.
വരുന്നു സൂപ്പർമാൻ ശാരീരികമായി അമാനുഷിക കരുത്തുള്ള മനുഷ്യരെ നിർമ്മിച്ചെടുക്കാൻ ഉള്ള ഒരു പദ്ധതിയെ കുറിച്ച് 2019 ൽ ചർച്ചകൾ നടന്നിരുന്നു. വർധിപ്പിച്ച ശരീരാവയവങ്ങൾ, അൾട്രാവയലറ്റ് കാഴ്ച സാധ്യമാക്കുന്ന കണ്ണുകൾ,അൾട്രാസോണിക് ശബ്ദങ്ങൾ ലഭിക്കാനുള്ളഓഡിയോ ഉപകരണങ്ങൾ, എന്നിവ അമാനുഷികനിൽ കൊണ്ടുവരാനാണ് ശ്രമം. ഇങ്ങനെ ഉണ്ടാക്കുന്ന മാനുഷ്യ-യന്ത്ര കേന്ദ്ര സങ്കല്പം ഉണ്ടാകാവുന്ന ആഘാതവും ഭാവിയിലെ യുദ്ധത്തിൽ ഉണ്ടാക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും പരിശോധിക്കുമെന്നും വിദഗ്ധർ പറയുന്നു.