അമേരിക്കൻ സംവിധായകനെയും അഫ്ഗാൻ പ്രൊഡ്യൂസറെയും താലിബാൻ തടഞ്ഞുവെച്ചതായി റിപ്പോർട്ട്. അമേരിക്കൻ പത്രപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ ഇവോർ ഷിയറർ, അഫ്ഗാൻ നിർമ്മാതാവ് ഫൈസുല്ല ഫൈസ്ബക്ഷ് എന്നിവരെ ആണ് തടങ്ങു വെച്ചത്. ഓഗസ്റ്റ് 17 ന്, ഷിയററും ഫൈസ്ബക്ഷും കാബൂളിലെ ഡിസ്ട്രിക്റ്റ് 10 ലെ ഷെർപൂർ പ്രദേശത്ത് ചിത്രീകരണം നടത്തുകയായിരുന്നു. ഈ സമയമാണ് കസ്റ്റഡിയിലെടുത്തത്. താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ അവരോട് വിവരങ്ങൾ തിരക്കുകയും പെർമിറ്റ്, ഐഡി കാർഡുകൾ, പാസ്‌പോർട്ടുകൾ എന്നിവ പരിശോധിക്കുകയും ചെയ്തു. അവർ മാധ്യമപ്രവർത്തകരുടെ സെൽഫോണുകൾ പിടിച്ചെടുത്തു. രണ്ട് മണിക്കൂർ അവരെ തടഞ്ഞുവച്ചു. ശേഷം അവരെ “അമേരിക്കൻ ചാരന്മാർ” എന്ന് ആവർത്തിച്ച് വിളിച്ചെന്നും പറയുന്നു.