സിനിമകളിലൂടെയും കരിക്ക് വെബ് സീരിസിലൂടെയും മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയകളിലും നടി ഏറെ സജീവമാണ്.
മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റിലും നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, പോയ വര്‍ഷങ്ങളില്‍ തന്റെ രൂപത്തില്‍ സംഭവിച്ച വ്യത്യാസം ഒരു വിഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അമേയ.
‘മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ Challenge ചെയ്യുന്ന നിമിഷം. എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല… കാരണം അതാണ് എന്നെ ഞാനാക്കിയത്’ എന്ന് വീഡിയോയ്ക്ക് ഒപ്പം അമേയ കുറിച്ചു.