ന്യൂഡൽഹി :ലക്ഷ്യദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പുറപെടുവിച്ച കരടുവിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ല,ഈ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് ലഭിച്ചതായും എംപി പി.പി മുഹമ്മദ് ഫൈസൽ അറിയിച്ചു.

നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിൻറെ പരിഗണനയിലാണ്. ദ്വീപുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമ പരിഷ്കാരവും ദ്വീപിൽ നടപ്പാക്കുകയില്ലെന്നും, പഞ്ചായത്തും ജനങ്ങളുമായും കൂടി ആലോചിച്ച ശേഷം മാത്രമേ നിയമങ്ങൾ നടപ്പാക്കൂ എന്നും കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി ഉറപ്പുനൽകിയതായി മുഹമ്മദ് ഫൈസൽ പറഞ്ഞു.മന്ത്രിയുടെ ഉറപ്പ് കണക്കിലെടുത്ത് മുന്നോട്ടു പോവുകയാണെങ്കിലും മറിച്ചൊരു തീരുമാനം കൈക്കൊണ്ടാൽ സമരം ശക്തിപ്പെടുത്താൻ തന്നെയാണ് തീരുമാനം.
ലക്ഷദ്വീപ് വികസന അതോറിറ്റി റെഗുലേഷന്റെ ദ്വീപിന് ഗുണം ചെയ്യുന്ന നല്ല നിർദ്ദേശങ്ങൾ ഉൾക്കൊള്ളുകയും,മോശം കാര്യങ്ങൾ ഒഴിവാക്കി പഞ്ചായത്തും ജനങ്ങളുമായി സഹകരിച്ച് നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം. അഡ്മിനിസ്ട്രേറ്ററുമായി ഒത്തുപോകാൻ കഴിയുന്നില്ല.പുതിയ നയങ്ങൾ ഒഴിവാക്കണമെന്ന ആവശ്യത്തിൽ തുടർ നടപടികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമല്ല അഡ്മിനിസ്ട്രേറ്ററുടെ നടപടികളൊന്നും എംപി കൂട്ടിച്ചേർത്തു.