ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനെ(78) നേത്രശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എല്ലാം നല്ലതിനുവേണ്ടിയാണ് എന്ന അടിക്കുറിപ്പോടെ ബച്ചന്തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രായമേറിയവരിലെ നേത്രശസ്ത്രക്രിയ വളരെ ദുഷ്കരമാണ്. ശസ്ത്രക്രിയ വിജയകരമായിരുന്നു.
പൂര്‍ണമായി കാഴ്ച തിരിച്ചുകിട്ടാന്‍ നാളുകളെടുക്കും. ടൈപ്പ് ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ബച്ചന് ട്വീറ്റ് ചെയ്തു.
തന്റെ ആരോഗ്യസ്ഥിതിയെ, മദ്യപിച്ച് തന്റെ ടീമിനെ ഒരിക്കല്‍ രക്ഷിച്ച വിന്‍ഡീസ് ക്രിക്കറ്റ് ടീം മുന്‍ താരം ഗാരി സോബേഴ്സിന്റെ അനുഭവവുമായാണ് ബച്ചന് താരതമ്യം ചെയ്തത്. ഡ്രസിംഗ് റൂമില്‍ തന്റെ ടീം പരാജയപ്പെടുന്നതുകണ്ടു വിഷണ്ണനായിരുന്ന ഗാരി ഇതിനിടെ ഒരു ബോട്ടില്‍ റം അകത്താക്കി.