Spread the love

കുടുംബസം​ഗമം നടത്താനൊരുങ്ങി താരസംഘടനയായ അമ്മ. ജനുവരിയിൽ കൊച്ചിയിലെ രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാവും പരിപാടി നടക്കുക. താരങ്ങളുടെ മുഴുവൻ കുടുംബാം​ഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, മമ്മൂട്ടി, മോ​ഹൻലാൽ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിപാടി നടക്കുന്നതെന്നാണ് വിവരം.

ഉ​ഗ്രൻ കലാപാരിപടികൾ ഉൾപ്പെടുത്തികൊണ്ട് വിപുലമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെ​ഗാ സ്റ്റേജ് ഷോകൾ ഉൾപ്പെടെ പരിപാടിയിൽ ഉണ്ടാവും. ഓണത്തോടനുബന്ധിച്ച് കുടുംബസം​ഗമം നടത്താൻ താരസംഘടന നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സിദ്ദിഖ് ജനറൽ സെക്രട്ടറിയായിരുന്ന ഭരണസമിതി കൂട്ടരാജി നൽകിയതോടെയാണ് പരിപാടി മാറ്റിയത്.

അമ്മ സംഘടനയിൽ നിന്ന് രാജിവച്ചവർ തിരികെ സ്ഥാനമേറ്റെടുക്കണമെന്നും കൂട്ടരാജി അം​ഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി ആവശ്യപ്പെട്ടിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ള ഭാരവാഹികൽ കൂട്ടരാജി നൽകിയത്.

Leave a Reply