Spread the love

AMMA ക്ലബ്ബ് അല്ല, ചാരിറ്റബിൾ സൊസൈറ്റി; വ്യത്യാസമുണ്ടായിട്ടുണ്ടെങ്കിൽ മോഹൻലാൽ വ്യക്തമാക്കട്ടെ: ഗണേഷ് കുമാർ

മലയാള സിനിമാതാര സംഘടനയായ AMMA ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. അമ്മ ക്ലബ്ബ് അല്ലെന്നും ചാരിറ്റബിൾ സൊസൈറ്റിയാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കിൽ മോഹൻലാൽ വ്യക്തമാക്കട്ടേയെന്നും ഗണേഷ് കുമാർ. ഇടവേള ബാബു പരാമർശം പിൻവലിച്ച് മാപ്പ് പറയണം. വിജയ് ബാബു എട്ട് ക്ലബ്ബുകളിൽ അംഗമാണ്, അവിടെയൊന്നും നടപടിയില്ല എന്ന് അമ്മ പറയുന്നത് ആർക്കുവേണ്ടിയാണെന്നും ഗണേഷ് കുമാർ ചോദിച്ചു. ഹൈക്കാടതിയിൽ നൽകിയ സത്യവാങ് മൂലത്തിനപ്പുറം സമിതി എന്തിന് രൂപീകരിച്ചു. ഷമ്മി തിലകൻ പറഞ്ഞ പലകാര്യങളിലും തനിക്ക് യോജിപ്പുണ്ട്. താൻ കത്ത് നൽകിയപ്പോഴും മറുപടി നൽകിയില്ല. ഇതുസംബന്ധിച്ച് മോഹൻലാലിന് കത്ത് എഴുതും. പാർവ്വതിയും ശ്വേതമേനോനും എന്തിന് രാജിവെച്ചുവെന്നും അദ്ദേഹം ചോദിച്ചു. ക്ലബ്ബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പ്രസിഡന്റിന് തിരുത്താമായിരുന്നു, പക്ഷേ, തിരുത്തിയില്ല. തിരുത്താത്തതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply