Spread the love
ആംനെസ്റ്റി പദ്ധതി-2021: നവംബർ 30 വരെ ഓപ്ഷൻ സമർപ്പിക്കാം

ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബര നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. 2021 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള അവസാന തീയതി നവംബർ 30 ന് അവസാനിക്കും. വ്യാപാരികളുടെ കുടിശ്ശിക വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. ഓപ്ഷൻ സമർപ്പിക്കുന്നതിന് നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralites.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രഷൻ എടുക്കണം.

കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവർക്ക് 30 ശതമാനവും ഇളവ് ലഭിക്കും. കോടതികളിൽ വകുപ്പ്തല അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും ആംനസ്റ്റി ബാധകമാണ്. ആംനസ്റ്റി പദ്ധതി തിരഞ്ഞെടുക്കാത്ത വ്യാപാരികൾക്കെതിരെയുള്ള റവന്യൂ റിക്കവറി നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.

Leave a Reply