തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രം വേട്ടയ്യൻ മലയാളികളും കാത്തിരിക്കുന്ന ഒന്നാണ്. മലയാളികളുടെയും പ്രിയപ്പെട്ട ഒരു തമിഴ് താരമായ രജനികാന്തിന്റേതാണ് എന്നതല്ല ഇത്തവണത്തെ കാരണം. പ്രിയപ്പെട്ട മലയാളി താരങ്ങളും ഭാഗമാകുന്നു എന്നതാണ് ചിത്രത്തെ ആകര്‍ഷമാക്കുന്നത്. മുൻനിരയിലുള്ള മലയാളി താരങ്ങള്‍ കേരള കളക്ഷനില്‍ വേട്ടയ്യന്റെ വിജയത്തെ നിര്‍ണയിക്കുമോ എന്നതാണ് സിനിമാ ആരാധകര്‍ ഉറ്റുനോക്കുന്നത്.
വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്തികവാല്‍ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകും. മുൻകൂറായി രജനികാന്തിന്റെ വേട്ടയ്യൻ ഒരു കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.
വേട്ടയ്യൻ ആകെ ആഗോളതലത്തില്‍ 47 കോടി രൂപ നേടിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാനം ടി ജെ ജ്ഞാനവേലാണ്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.
സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ ആകര്‍ഷകമാണ്. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.