Spread the love

അമൂൽ പാലിന് രണ്ട് രൂപ വില കൂട്ടി; നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

പാലിന് ലിറ്ററിന് രണ്ടു രൂപ വില കൂട്ടി അമൂൽ. പശു, എരുമ ഫ്രഷ് പാലുകളുടെ വിലയാണ് വർധിപ്പിച്ചത്.
നാളെ (ജൂലൈ ഒന്ന്) മുതൽ പുതിയ നിരക്ക് രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് അനുസരിച്ച് അര ലിറ്റർ അമൂൽ താസക്ക്
23 രൂപയും അമൂൽ ഗോൾഡിന് 29 രൂപയും അമൂൽ ശക്തിക്ക് 26 രൂപയും ആയിരിക്കും.

ഉത്പാദന ചെലവ് വലിയ തോതിൽ കൂടിയതിനാൽ നിരക്ക് കൂട്ടാതെ വേറെ വഴിയില്ലെന്ന് ഗുജറാത്ത് കോപ്പറേറ്റിവ് മിൽക്ക്
മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു. വിപണി വിലയിൽ നാല് ശതമാനം വർധനയാണ് വരുത്തിയത്. പണപ്പെരുപ്പത്തെക്കാൾ
ഇത് കുറവാണ്. കഴിഞ്ഞ ഒന്നര വർഷമായി വില വർധിപ്പിച്ചിട്ടില്ല. ഉത്പാദനവും പാക്കേജിങ്ങും മുതൽ എല്ലാ മേഖലയിലും ചെലവ് കൂടി.
ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ഫെഡറേഷൻ അറിയിച്ചു.

രണ്ട് വർഷമായി ദേശീയ, അന്തർദേശീയ ക്ഷീര വിപണികൾ പ്രതികൂല സാഹചര്യങ്ങൾ നേരിടുന്നതായി ജിസിഎംഎംഎഫ് അധികൃതർ
പറഞ്ഞു. ”കാലിത്തീറ്റയുടെ വിലയിൽ
15 ശതമാനം വർധനവുണ്ടായതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. പാക്കേജിങ്ങിന് 40 ശതമാനത്തിനടുത്തും
ഗതാഗതത്തിന് 30 ശതമാനത്തിനടുത്തും ചിലവാണ് കൂടിയത്”-ജിസിഎംഎംഎഫ് എംഡി ആർ.എസ്. സോധി പറഞ്ഞു.. ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന ഒരു രൂപയിൽ
80 പൈസയും കർഷകർക്കാണ് നൽകുകയെന്നും അമുൽ വ്യക്തമാക്കി. അമുൽ ബ്രാൻഡിന് കീഴിൽ ബട്ടറും ചീസും ഐസ്ക്രീമും വിൽക്കുന്നുണ്ട്.
പാലിന് പുറമെ ഓയില്‍, സോപ്പ്, ചായ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയും അമുല്‍ വര്‍ധിപ്പിച്ചു

Leave a Reply