മലപ്പുറം: വിദ്യാര്‍ഥിയെ മദ്രസയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജിലാണ് പതിനൊന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർഥിയാണ് സാലിഹ്. രാവിലെ സഹപാഠികളാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.