Spread the love

സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചെന്ന കാരണം പറഞ്ഞ് 18-കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ വഴിയില്‍ ഉപേക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്‌സല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഡിസംബര്‍ പതിനഞ്ചിന് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പതിനെട്ടുകാരനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. അട്ടപ്പാടി വരെ ക്രൂരമായി മര്‍ദ്ദിച്ചു. ബോധം നഷ്ടമായപ്പോള്‍ മരിച്ചെന്ന് കരുതി അക്രമികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ അക്രമികളുടെ ബന്ധുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സലിന്റെ മാതാവ് പറഞ്ഞു. മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് അഫ്സല്‍.

Leave a Reply