എറണാകുളം കടവന്തറയിലെ മുകേഷ് – രേവതി ദമ്പതികളുടെ 8 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ഡയഫ്രാമാറ്റിക് ഹെർണിയയെ തുടർന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. കൺസൾട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ. ലക്ഷ്മി എസ് നായരുടെ വൈദ്യ പരിചരണത്തിൽ കഴിയുന്ന കുഞ്ഞിന് സാധാരണ ജീവിതത്തിലേക്ക് എത്തണമെങ്കിൽ ഏറെ ചിലവേറിയ ശസ്ത്രക്രിയ ഉടനടി നടത്തിയേ തീരൂ. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ഇത് താങ്ങാൻ കഴിയുന്നതിലും വലിയ തുകയാണ്.
വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് എത്തിക്കാൻ ആവശ്യമായ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമുള്ള ഉയർന്ന ചെലവ് വഹിക്കാൻ സുമനസ്സുകളോട് സഹായമഭ്യർത്ഥിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കളും കുടുംബവുമിപ്പോൾ. പൊതുജന സംഭാവനകളിലൂടെയും ക്രൗഡ് ഫണ്ടിംഗിലൂടെയും സമാഹരിക്കുന്ന തുകയിലൂടെ മാത്രമേ പിഞ്ചു ജീവൻ രക്ഷിക്കാൻ കുടുംബത്തിന് സാധിക്കുകയുള്ളൂ. നിങ്ങളാൽ കഴിയുന്ന സഹായം കുഞ്ഞിലേക്ക് എത്തിക്കാൻ താഴെ കാണുന്ന ക്യൂ ആർ സ്കാൻ ചെയ്യൂ







