Spread the love

തൃശൂർ ചാവക്കാട് സ്വദേശിയായ 85 വയസുകാരൻ മകനും മകൾക്കും, മരുമകനും, കൊച്ചുമകൾക്കുമൊപ്പമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്.
ഡിസംബർ 28ന്.RTPCR പരിശോധന ഫലം പോസിറ്റീവ് ആകുകയും, ഒമിക്രോണ് ജനിതക പരിശോധനയിൽ പോസിറ്റീവ് ആകുകയും ചെയ്തു. നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ COPD രോഗതിനു പുറമെ ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മർദ്ദവും ഉണ്ടായിരുന്നു. ശ്വാസകോശ സംബദ്ധമായ രോഗം മൂലം വീട്ടിൽ oxygen ഉപയോഗിച്ചിരുന്നു നിരീക്ഷണത്തിലിരിക്കെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. രോഗ മുക്തി നേടിയതിനെ തുടർന്ന് ഇവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തർക്കും ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജിനും നന്ദി പറഞ്ഞാണ് അവർ വീട്ടിലേക്കു മടങ്ങിയത്.

Leave a Reply