പുലാമന്തോൾ: പുലാമന്തോൾ പാലം അറ്റകുറ്റപ്പണിക്ക് 57 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. നേരത്തേ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ടോൾ ബൂത്ത് ഒഴിവാക്കി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ പൊതുമരാമത്ത് വകുപ്പിന് പാലം കൈമാറിയതിനാൽ ആർ ബി.ഡി.സിക്ക് നിർമാണം നടത്താൻ കഴിഞ്ഞിരുന്നില്ല.