കൊച്ചി∙ എറണാകുളം കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ നീനു (26) എന്ന യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രാവിലെ യുവതി ജോലിക്കു പോകുന്നതിനിടെയായിരുന്നു കൊലപാതക ശ്രമം. ഇവരുടെ ഭർത്താവ് ആർഷലിനെ പൊലീസ് അറസ്റ്റ് ചെയ്തു.