Spread the love

ചുമട്ടു തൊഴിലാളി യൂണിയനുകളുടെ പിടിവാശിയില്‍ ഗതികെട്ട് കൊല്ലം ചാത്തന്നൂരിലെ പ്രവാസി വ്യവസായി. പ്രവാസിയായ രാജേഷ് ബാബു തന്റെ സമ്പാദ്യവും പിന്നെ വായ്പയുമെടുത്ത് ഒന്നര കോടി രൂപ ചെലവിൽ തുടങ്ങിയ ചാത്തന്നൂരിലെ ടെറയൽ മെറ്റൽസ് എന്ന പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച ഹാര്‍ഡ് വെയര്‍ വില്‍പന കേന്ദ്രത്തിലാണ് തൊഴില്‍ നിഷേധമാരോപിച്ച് സിഐടിയുവും എഐടിയുസിയും പ്രശ്നങ്ങളുണ്ടാക്കുന്നത്. കടയിൽ സിമന്‍റ് കയറ്റാനും ഇറക്കാനും യൂണിയൻകാർ ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതോടെ സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികൾക്ക് തൊഴിൽ കാർഡ് ആവശ്യപ്പെട്ട് രാജേഷ് തൊഴിൽ വകുപ്പിനെ സമീപിച്ചു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ഉദ്യോഗസ്ഥർ അപേക്ഷ തള്ളി. ഹൈക്കോടതി ഇടപെടലുണ്ടായിട്ടും മുഖ്യമന്ത്രിയ്ക്കും വ്യവസായ മന്ത്രിയ്ക്കും വരെ പരാതി നല്‍കിയിട്ടും പ്രശ്ന പരിഹാരത്തിന് ഉത്തരവാദപ്പെട്ടവരാരും ഇടപെടുന്നില്ലെന്ന് സംരംഭകനായ രാജേഷ് ബാബു പറയുന്നു. കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയ CITU AITUC തൊഴിലാളികൾ ചരക്ക് നീക്കം തടഞ്ഞത്.

Leave a Reply