Spread the love
രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി

രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം യുപിഐ എന്നിവ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിന്റെ ഭാഗമായി വ്യക്തികള്‍ വ്യാപാരികള്‍ക്ക് നടത്തുന്ന ഡിജിറ്റല്‍ പണമിടപാടുകളില്‍ ഈടാക്കുന്ന ഇടപാട് ചാര്‍ജുകള്‍ സര്‍ക്കാര്‍ തിരികെ നൽകും. 7.56 ലക്ഷം കോടി രൂപ മൂല്യമുള്ള 423 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് നവംബറില്‍ നടന്നത്.

Leave a Reply