ബാറില്‍വച്ച് ജീവനക്കാരുടെ മര്‍ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പര്‍വിന്‍ രാജു (22) ആണ് മരിച്ചത്. ബാർ അടക്കാനുള്ള സമയമായിട്ടും പുറത്തേക്ക് പോകാൻ മദ്യലഹരിയിലായിരുന്ന ഇയാൾ തയാറായില്ലെന്നാണ് വിവരം. തുടർന്നു നടന്ന തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കുണ്ടറയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ് അറിയിച്ചു.