ഇന്ത്യയുടെ പ്രതിരോധസേനകൾക്ക് കരുത്ത് കിട്ടണമെന്ന പ്രാർത്ഥനയോടെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഒരു ശയനപ്രദക്ഷിണം. തമിഴ്നാട് ചെന്നൈ വേളച്ചേരി ബേബി നഗറിൽ അനന്തപത്മനാഭനാണ് പമ്പ ഗണപതികോവിലിൽ നിന്ന് സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അനന്തപത്മനാഭൻ ഇത്തരം പൊതുകാര്യങ്ങൾക്കുവേണ്ടി ഇത് നാലാംതവണയാണ് സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം നടത്തുന്നത്. പമ്പഗണപതി കോവിലിന് മുന്നിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡുവഴി പൂർത്തിയാക്കി. ഏകദേശം 5 കിലോമീറ്റർ ദൂരം ശയനപ്രദക്ഷിണം നടത്തി. അയ്യപ്പന്റെ അനുഗ്രഹം ഉണ്ടായാൽ അടുത്തവർഷവും ഇത്തരത്തിൽ സന്നിധാനത്ത് എത്താനാണ് ആഗ്രഹമെന്ന് അനന്തപത്മനാഭൻ പറഞ്ഞു.