ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് പ്രഖ്യാപിച്ചത് മുതല്‍ ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ തന്നെ പലരുടെയും പേരുകള്‍ ഉയര്‍ന്ന് വരുന്നുമുണ്ട്. നേരത്തെ ബിഗ്‌ബോസ് മത്സരാര്‍ത്ഥികളുടെ പേരുകളില്‍ അനാര്‍ക്കലി മരിക്കാരുടെ പേരും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഞാനും ബിഗ് ബോസിലുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. ആ പരിപാടിയ്ക്ക് ഞാനില്ല. തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പോകുന്നില്ല. ബിഗ് ബേസ് ഇഷ്ടമൊക്കെയാണ്. കാണാറുമുണ്ട്. പക്ഷേ പരദൂഷണമല്ലേ അവിടെ എന്നായിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ബിഗ്‌ബോസ് വാര്‍ത്തകള്‍ക്ക് വ്യക്തത വരുത്തിയത്. അനാര്‍ക്കലി കൂടി വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയതോടെ പ്രചരിച്ചിരുന്ന പോസ്റ്ററിലെ പകുതി താരങ്ങളും ഷോയില്‍ ഇല്ലെന്ന് വ്യക്തമായി. റിമി ടോമി, ബോബി ചെമ്മണ്ണൂര്‍, ദിയ കൃഷ്ണ, അനു കെ അനിയന്‍ തുടങ്ങിയ താരങ്ങളും തങ്ങള്‍ ബിഗ്‌ബോസില്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
രശ്മി നായര്‍, ഗോവിന്ദ് പത്മസൂര്യ, തങ്കച്ചന്‍, രഹ്ന ഫാത്തിമ, അര്‍ജുന്‍ സോമശേഖര്‍, മോഹനന്‍ വൈദ്യര്‍, അസീസ്, ദൃശ്യ രഘുനാഥ്, ജോസഫ് അന്നക്കുട്ടി ജോസഫ്, തുടങ്ങി നിരവധി താരങ്ങളുടെ പേരാണ് ഇനി ലിസ്റ്റിലുള്ളത്. പരിപാടിയുടെ മൂന്നാം സീസണ്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. മുന്‍ സീസണുകളിലെ പോലെ തന്നെ മോഹന്‍ലാല്‍ തന്നെയാവും ഇക്കുറിയും അവതാരകനായി എത്തുക.
ബിഗ്‌ബോസ് മലയാള് ആദ്യ പതിപ്പ് വിജയകരമായി പൂര്‍ത്തിയായിരുന്നു. സാബു മോന്‍ ആയിരുന്നു ജേതാവ്. എന്നാല്‍ രണ്ടാം സീസണ്‍ പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. കോവിഡും ലോക്ക്ഡൗണും കാരണമാണ് ബിഗ്‌ബോസ് ഷോ അടക്കം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. 75 ദിവസങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു ഷോ അവസാനിപ്പിക്കേണ്ടതായി വന്നത്.