മലയാളികളുടെ പ്രിയ താരം അനശ്വര രാജന് ഇന്ന് ജന്മദിനം. ദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര. ജന്മദിന വിശേഷം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.ബര്‍ത്ത് ഡേ പ്രിന്‍സസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജന്‍മദിനാഘോഷ ചിത്രം അനശ്വര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പതിനെട്ടിലേക്ക് ചിയേഴ്‌സ്.15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
താരത്തിന് ആശംസകള്‍ നേര്‍ന്ന് ഐയ്മ റോസ് അടക്കമുള്ള താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി. തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അവിയല്‍. ഷാനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.