മലയാളികളുടെ പ്രിയ താരം അനശ്വര രാജന് ഇന്ന് ജന്മദിനം.ഉദാഹരണം സുജാത,തണ്ണീർമത്തൻ ദിനങ്ങൾ,ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര.ഇപ്പോളിതാ അനശ്വരക്ക് ആരാധകരിൽ നിന്ന് ഏൽക്കേണ്ടി വന്നത് കടുത്ത സൈബർ ആക്രമണങ്ങളാണ്.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രത്തിനു നേരെയാണ് ഒരു വിഭാഗം സൈബർ ആക്രമണവുമായി എത്തിയിരിക്കുന്നത്.
മോഡേൺ ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രം താരം പങ്കുവച്ചതാണ് ചിലരെ അസ്വസ്ഥരാക്കിയിരിക്കുന്നത്.അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.ഇത്തരത്തിൽ ബേബി നയൻതാര, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും വിമർശനത്തിന് ഇരയായിട്ടുണ്ട്.
കഴിഞ്ഞ ദിവസസമാണ് താരം പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.നിരവധി ചിത്രങ്ങളാണ് അനശ്വരയുടേതായി പുറത്തിറങ്ങാനുള്ളത്.അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി.തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്.കിടിലൻ ആക്ഷൻ രംഗങ്ങളും തൃഷ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്.ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അവിയൽ.ഷാനിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.