തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെയാകെ മനം കവർന്ന താരമാണ് അനശ്വര രാജൻ. അടുത്തിടെ മോഡേൺ ലുക്കിലുള്ള താരത്തിൻറെ ഫോട്ടൊകൾ ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് അഭിനേതാക്കൾ അടക്കം നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ അനശ്വരയുടെ പുതിയ ഫോട്ടൊകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കണ്ടൽക്കാടുകളുടെയും കായലിൻറെയും പശ്ചാത്തലത്തിലുള്ള മനോഹരമായ ഏതാനും ചിത്രങ്ങളാണ് അനശ്വര പങ്കുവച്ചിരിക്കുന്നത്.
ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായ അനശ്വരയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുക. പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലൻറാണ് ലൊക്കേഷൻ. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി താരം അഭിനയിച്ചിരുന്നു.