തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി ആണ് അനശ്വര രാജൻ. സോഷ്യൽ മീഡിയകളിലും താരം സജീവം ആണ്. മാത്രമല്ല പലപ്പോളും നിലപാടുകളിൽ കൂടിയും നടി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
ഇപ്പോളിതാ അനശ്വര പങ്കുവെച്ച ചിത്രത്തിനുതാഴെ നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. പതിനെട്ടാം പിറന്നാൾ ദിനത്തിൽ നടി അനശ്വര രാജൻ പങ്കുവെച്ച പുതിയ ചിത്രം സൈബർ ആങ്ങളമാരെ ചൊടിപ്പിച്ചിരിയ്ക്കുന്നു. വൃത്തിയുള്ള വസ്ത്രം ധരിച്ചുകൂടെ, ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ട് എന്നൊക്കെയാണ് പുതിയ ചിത്രത്തിന് കിട്ടുന്ന കമന്റുകൾ. സൈബർ ആങ്ങളമാർ രംഗത്ത് വന്നല്ലോ എന്നും കമന്റിൽ പറയുന്നുണ്ട്.
നേരത്തെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു അനശ്വര സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നിരുന്നു. എന്നാൽ അനശ്വരയെ പിന്തുണച്ചുക്കൊണ്ട് മലയാളത്തിലെ പ്രമുഖ നടി നടന്മാർ തങ്ങളുടെ കാലുകൾ കാണിച്ചുകൊണ്ടുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുവാൻ തുടങ്ങി. വീ ഹാവ് ലെഗ്‌സ് എന്ന ഹാഷ് ടാഗോടെയാണ് നടീ നടന്മാർ കാലുകൾ കാണിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
നാടൻ വേഷങ്ങളിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേൺ ലുക്കും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതുമൊക്കെ സൈബർ സദാചാരക്കാർ ഏറെ വിമർശിച്ചിരുന്നു. ഇതിനൊക്കെ കിടിലൻ മറുപടിയുമായി അനശ്വര രാജൻ രംഗത്തെത്തിയതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.