തമിഴ് സിനിമയിൽ തരംഗമാകാൻ വീണ്ടും അനശ്വര രാജൻ എത്തുന്നു. പുതിയ ചിത്രത്തിൽ നായികയായി അനശ്വര രാജൻ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിഷൻ ജിവിന്ത് നായകനായി എത്തുന്ന ചിത്രത്തിൽ, സൗന്ദര്യ രജനികാന്തിന്റെ സയൺ പിക്ചേഴ്സും എംആർപി എന്റർടൈൻമെന്റും ചേർന്നാണ് നിർമ്മാണം.ചിത്രത്തിൽ അനശ്വര ‘മോനിഷ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് വിവരം.
ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വന്നിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സംഗീത സംവിധാനം ശ്രേയസ് കൃഷ്ണയും മ്യൂസിക് ഷാൻ റഹ്മാനും. മലയാളത്തിൽ തുടർച്ചയായി ഹിറ്റുകൾ നൽകിയ അനശ്വര രാജന്റയുടെ തമിഴ് വരവ് ആരാധകരിൽ കൂടുതൽ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്.







