അഞ്ചൽ ഏരൂരിലെ രാമഭദ്രൻ കൊല കേസിലെ പ്രതി ഏരൂർ വടക്കേവിള വീട്ടിൽ ജെ പത്മനെ (52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ഐഎൻടിയുസി പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന രാമഭദ്രനെ 2010 ഏപ്രിൽ 11ന് രാത്രി വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും കൺമുമ്പിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സിബിഐ ഉൾപ്പെടെ നടത്തിയ അന്വേഷണത്തിൽ സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെടെ 21 പ്രതികളാണുള്ളത്. കൊലപാതക സമയത്ത് ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു പത്മൻ. രാമഭദ്രൻ കൊലക്കേസിലെ വിസ്താരം 15 ന് ആരംഭിക്കാനിരിക്കെയാണ് രണ്ടാം പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.