Spread the love
റേഷൻകടവഴി ഇനി ആന്ധ്ര ജയയും സുരേഖയും

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകടകൾവഴി ഇനി ആന്ധ്ര ജയ, സുരേഖ, ബോണ്ടാലു ഇനം അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. നിലവിൽ എഫ്.സി.ഐ.യിൽനിന്ന് പൊതു വിതരണത്തിന് ലഭ്യമാകുന്ന സോണ മസൂരി അരിക്ക് പകരമായാണ് എല്ലാ വിഭാഗങ്ങൾക്കും ഇത് നൽകുക. ഈ മാസം മുതൽ പച്ചരി, പുഴുക്കലരി എന്നിവ എല്ലാ വിഭാഗം കാർഡുകാർക്കും നൽകും. ഇത് കമ്പോളത്തിലെ അരി വില നിയന്ത്രിക്കുന്നതിന് അനുകൂല സാഹചര്യമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

പുതുവർഷത്തിൽ പൊതുവിഭാഗത്തിന് 10 കിലോ അരി നൽകും. ഏഴുകിലോ 10.90 രൂപ നിരക്കിലും മൂന്നുകിലോ അരി 15 രൂപ നിരക്കിലും നൽകും. അനാഥാലയത്തിലെ അന്തേവാസികൾക്ക് അഞ്ചുകിലോ അരി നൽകും. രണ്ടു കിലോ അരി 10.90 രൂപ നിരക്കിലും മൂന്നുകിലോ 15 രൂപ നിരക്കിലുമാകും നൽകുക. നീല കാർഡ് ഉടമകൾക്ക് ഈ മാസം മൂന്നുകിലോ അരി 15 രൂപ നിരക്കിൽ അധികമായി ലഭിക്കും. പൊതുവിപണിയിൽ 30 രൂപ വിലയുള്ള അരിയാണ് കുറഞ്ഞവിലയ്ക്ക് കാർഡ് ഉടമകൾക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാവിഭാഗം കാർഡുകൾക്കും അനുവദിച്ചിരിക്കുന്ന അധികം മണ്ണെണ്ണ മാർച്ച് 31 വരെ വാങ്ങാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply