മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അനീഷ് രവി. ഒരുപക്ഷേ അനീഷ് എന്ന് പറഞ്ഞാൾ എല്ലാവരും അറിയണമെന്നില്ല. കൈരളി ടിവിയിലെ കാര്യം നിസാരത്തിലെ മോഹന കൃഷ്ണനെ എല്ലാവർക്കും അറിയുമായിരികും. കാര്യം നിസ്സാരത്തിലൂടെ ആണ് അനീഷ് ജന ശ്രദ്ധാ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ അനീഷ് നിരവധി കാര്യങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട് അതുപോലെ ഇപ്പൊൾ അനീഷ് എഴുതിയ കുറിപ്പാണ് വൈറൽ ആവുന്നത്. തൻ്റെ ഫ്ളാറ്റിലെ സെക്യൂരിററ്റിയെ കുറിച്ചാണ് അനീഷിൻ്റെ കുറിപ്പ്.
“നല്ല കാഴ്ച “
ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകൾ
“പണിമുടക്കാറുണ്ട് “
കണ്ണിന് ഒരല്പ്പം വിശ്രമം വേണമെന്ന് ഡോക്ടർ …
ആയിക്കോട്ടെ എന്ന് ഞാനും ..
കഴിഞ്ഞ 6 ദിവസമായി വീട്ടിൽ തന്നെ (ഫ്ലാറ്റിൽ )
ഇന്നലെ വൈകുന്നേരം ഒന്ന് പുറത്തിറങ്ങാമെന്നു കരുതി ..
അടുത്ത കട വരെ പോയി പാല് വാങ്ങാം
ഒരു ചെറിയ തുണി സഞ്ചിയുമെടുത്തു പുറത്തിറങ്ങി
ഗേറ്റിന് സമീപമെത്തിയപ്പോ സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു
സാറെ ഈ നമ്പറിലേക്കൊന്നു വിളിയ്ക്കുമോ ..?
ഒരു ഫോൺ എനിയ്ക്കു നേരെ നീട്ടി …
അപ്പോഴേയ്ക്കും മറുതലയ്ക്കൽ നിന്നും …
കണ്ണാ നീ ..ഇതെവിടെയാണ് …?
ഒരമ്മയുടെ ശബ്ദം
എനിയ്ക്കൊന്നും മനസിലായില്ല
സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു
സർ ഒന്ന്
സംസാരിയ്ക്കുമോ ..?
ഈ ഫോൺ
ഇവിടെ ഗേറ്റ് ന് മുന്നിൽ റോഡിൽ കിടന്നു കിട്ടിയതാ
അവർക്കു തിരികെ കൊടുക്കാൻ ഞാൻ അങ്ങോട്ട് വിളിക്കുകയായിരിന്നു
നേരെത്തെ ഈ ഫോണിൽ വിളിച്ച ആളോടും ഞാൻ പറഞ്ഞു
ഫോൺ എന്റെ കയ്യിലുണ്ടെന്നു
പക്ഷെ ഇത് വരെയും ആരും വന്നില്ല
സാർ ഒന്ന് സംസാരിയ്ക്കുമോ …!
ഞാൻ
ആ അമ്മയോട് കാര്യം പറഞ്ഞു
അഡ്രസ് പറഞ്ഞു കൊടുത്തു
കണ്ണന്റെ അച്ഛനോടും സംസാരിച്ചു
ഞങ്ങൾ ഉടൻ വരാം സർ
എന്റെ മോന്റെ ഫോൺ എങ്ങിനെയോ നഷ്ടപ്പെട്ടതാ …
ജോലി അന്വേഷിച്ചിറങ്ങിയതാ …
ഒരുപാടു നന്ദിയുണ്ട്
ഞങ്ങൾ ഉടൻ വരാം ….
ഫോൺ സെക്യൂരിറ്റി ചേട്ടനെ തിരികെ ഏല്പിച്ചു പാലു വാങ്ങാനായി ഞാൻ നടന്നു ..
അപ്പോഴേയ്ക്കും
മറ്റൊരു ഫോൺ ശബ്ദം
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് എന്റെ കണ്ണുകൾ പരതി നടന്നു …
സെക്യൂരിറ്റി ചേട്ടൻ തന്റെ പോക്കറ്റിൽ നിന്നും പൊട്ടി പൊളിഞ്ഞ തന്റെ കുഞ്ഞു ഫോൺ എടുത്തു ആരോടോ സംസാരിയ്ക്കുന്നു
അതെ … വിജയനാണ് …!
അപ്പോഴും മറു കയ്യിൽ തനിയ്ക്ക് കിട്ടിയ വില കൂടിയ ഫോൺ അവകാശിയ്ക്കായ് ഭദ്രമായി ചേർത്ത് പിടിച്ചു അഭിമാനത്തോടെ ആ മനുഷ്യൻ അങ്ങനെ നിൽക്കുകയാണ്
ആ നിഷ്കളങ്കനായ മനുഷ്യനെ ഒരുപാടു സ്നേഹത്തോടെ വീണ്ടും ഞാൻ നോക്കി നിന്നു അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു …
എന്ത് പറ്റി സാർ
ഒന്നുമില്ല
ഞാൻ വിജയൻ ചേട്ടന്റെ ഒരു ഫോട്ടോ എടുത്തോട്ടെ
അദ്ദേഹം അത്ഭുതം കൂറി ..
ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നെ ….
വിജയൻ ചേട്ടന്
ഒരു സല്യൂട്ട് ..