Spread the love

ശാസ്ത്ര ലോകത്തെ ചുരുളഴിയാത്ത ഒരു രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ്‌ മലയാളിയായ തൃശ്ശൂർ സ്വദേശി അനക്സ് ജോസ്. വർഷങ്ങളായി ശാസ്ത്രലോകത്തെ വലച്ച ഒരു വലിയ പ്രശ്നത്തിനുള്ള ഉത്തരമാണ് അനക്സ് കണ്ടെത്തിയിരിക്കുന്നത്.

ശ്വസന പ്രക്രിയയിലൂടെ ഓക്സിജൻ തന്മാത്ര നമ്മുടെ രക്തത്തിൽ അലിയുകയും അത് പിന്നീട് ഊർജ്ജ തന്മാത്രയായ എ ടി പി ആയി സംഭരിക്കുകയും ജീവജാലങ്ങൾക്ക് ആവശ്യമുള്ള സമയത്ത് ഊർജ്ജം പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഈ എ ടി പി ഉണ്ടാകുന്നത് നാല് ഇലക്ട്രോണുകളുടെ പ്രവർത്തനം മൂലമാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത് . അതിൽ മൂന്നെണ്ണത്തിന്റെ പ്രതിപ്രവർത്തനം ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. നാലാമത്തെ ഇലക്ട്രോണിന്റെ മെക്കാനിസം പതിറ്റാണ്ടുകളായി ശക്തമായ പഠനങ്ങൾ നടന്നുവരികയായിരുന്നു. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന അനക്സ് ഈ വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും നിലവാരമുള്ള സയൻസ് മാഗസിനുകളിൽ ഒന്നായ “സയൻസ് ” അനക്സിന്റെ ഈ കണ്ടുപിടുത്തത്തെ വളരെ പ്രാധാന്യത്തോടെയാണ് വിശദീകരിച്ചിരിക്കുന്നത്.

Leave a Reply